വെള്ളിയാഴ്‌ച, ഡിസംബർ 09, 2016

നടനവിസ്മയത്തോട് വിനയ പൂർവ്വം!


-------------------------------

അഭിപ്രായം പറയാൻ ആർക്കും അധികാരമുണ്ട് അതിനെ ആരും എതിരല്ല, അത് അയാളുടെ വ്യക്തി സ്വാതന്ത്രമാണ്.  സംഘിയെന്ന് ആരെങ്കിലും ആക്ഷേപിച്ചുട്ടുണ്ടെങ്കിൽ അത് പറഞ്ഞവരുടെ തെറ്റ്. ലാലിന്റെ അഭിപ്രായത്തോട് ഭിന്നത ഉളളവർ അതിനോട് പല രീതിയിലാണ് പ്രതികരിച്ചത് ചിലര്‍ മാന്യമായും ചിലര്‍ അസഹിഷ്ണുതപരമായുമാണ്. അല്ലാതെ വിമർഷിക്കുന്നവരൊക്കെ രാജ്യദ്രോഹികളാണ് എന്ന സംഘീ വാദം ശുദ്ധ അസംബന്ധമാണ് ഫാഷിസമാണ്.

ഒരാൾ ഒരു സംഗതി വിമർഷിക്കാൻ യോഗ്യത നേടണമെങ്കിൽ അയാള്‍ ആ തിന്മയിൽ നിന്ന് മുക്തി നേടിയവൻ ആയിരിക്കണം.
ലാലിന്റെ കാര്യത്തിലതാണോ! പല സംശയങ്ങൾ പലർക്കുമുണ്ട്!!

ആരാണ് ആന്റണി പെരുമ്പാവൂർ, എവിടെ നിന്നാണ് അയാള്‍ക്ക് പണം, സംശയം സത്യസന്ധമായി ദൂരികരിക്കേണ്ടത് ലാലിന്റെ കടമയാണ്! (ഡ്രൈവറായി വന്ന ഒരു വ്യക്തി ഇപ്പൊ എവിടെ നിൽക്കുന്ന, പണം സമ്പാദിച്ചതിനെ ഞാൻ എതിര്‍ത്തു പറഞ്ഞിട്ടില്ലാ സ്വഭാവികമായി ഏതൊരു വ്യക്തിക്കുമുണ്ടാകുന്ന സംശയം.) വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടക്കുന്നില്ല. പിന്നെ ഒരു കാര്യം പറയാതെ നിവര്‍ത്തിയില്ല, പലരും ലാലിനെ സംഘിയെന്ന് വിളിച്ചു അതിനു ആ വ്യക്തികൾ ഉന്നയിച്ചത് ഇതാണ് : പശുവിന്റെ പേരിൽ ദലിതനും ന്യൂനപക്ഷവും  ആക്രമിക്കപ്പട്ടപ്പോൾ ഇയാളുടെ വായ പൊന്തിയില്ല! അസഹിഷ്ണുതപരമായ പരാമർഷങ്ങളും ദലിത്  ന്യൂനപക്ഷ വേട്ടയും നടന്നപ്പോൾ ആവശ്യമായ ബ്ലോഗരുടെ പേന ചലിച്ചില്ല! എന്നുവേണ്ട ഇന്ത്യയിൽ നടന്ന പല സംഘീ ഫാഷിസ്റ്റ് BJP ആക്രമങ്ങളോട് മൗനം അവലംബിച്ച നടനവിസ്മയം പക്ഷെ BJPക്കോ അവരുടെ സഖ്യത്തിനോ എതിരെ വരുമ്പോൾ അവർക്കനുകൂലമായ രീതിയിൽ പേന ചലിപ്പിക്കുന്നു, അതിനെ എന്തർത്ഥത്തിലാണ് കാണേണ്ടത്.


ഇവിടുത്തെ അമ്മ പെങ്ങമാരും വൃദ്ധ ജനങ്ങളും ഒക്കെ മദ്യത്തിനു വേണ്ടി ക്യൂ നിൽക്കുന്നവരാണോ? കേരള ജനതയിലെ 15 ൽ 1 പോലും മദ്യ ഷാപ്പിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരല്ല. എന്നി റേഷൻ കടയുടെ മുന്നിലെ ക്യൂ കൂടിയാലും കൂടിയാലും 15 minute അതിനോട് ഇതിനെ എങ്ങനെ താരതമ്യം ചെയ്യും. ആരാധനലയവും ഇതുപോലെ തന്നെ, ഞാൻ സ്ഥിരമായി ദൈവാനുഗ്രഹത്താൽ പോകുന്ന വ്യക്തിയാണ്, എന്തിന് മക്കത്തോ  മദീനയിലോ പോയാൽ ക്യൂ നിന്നിട്ടുണ്ട് പക്ഷെ അത് വെറും 15-20 minute ഇൽ താഴെ, അങ്ങനെയുളള ആരാധനാലയത്തിലെ ക്യൂയുമായി ഇതെങ്ങനെ താരതമ്യം ചെയ്യും. ജനങ്ങൾ കഴിഞ്ഞ 15  ദിവസത്തോളം ക്യൂ നിൽക്കുന്നത് ശരീരവും ആത്മാവിനേയും നശിപ്പിക്കുന്ന മദ്യം കഴിക്കാൻ അല്ല, ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ്.


സുഹൃത്തേ 125 കോടി ജനങ്ങളുളള ഒരു രാജ്യം, വികസ്വര രാജ്യം, 80 % ജനങ്ങളും ബേങ്കിംഗ് വ്യവസ്ഥയിൽ നിരക്ഷകർ, ഏറ്റവും കൂടുതൽ ജനങ്ങൾ ദിവസകൂലിയിൽ അടിസ്ഥാനമാക്കിയ സാമ്പത്തിക വ്യവസ്ഥ, ഉത്പാദന മേഖലയിലെ വൻമാന്ദ്യം അത് മൂലമുണ്ടാകുന്ന വൻ സാമ്പത്തിക പ്രതിസന്ധി,..... കേരളത്തിലെ ജനങ്ങളെ പോലെയല്ല മറ്റ് സംസ്ഥാനത്തിലെ ജനങ്ങളുടെ അവസ്ഥ അവർ കൂടുതലും ഗ്രാമീണരാണ് അതിന്റെ ബലഹീനത,..........


പിന്നെ ചിലർ  പറഞ്ഞ ഉദാഹരണം റോഡ് നിര്‍മാണം, അത് മൂലം കഷ്ടപ്പാട് ഉണ്ടെങ്കിലും അത് സഹീച്ച് മുൻപോട്ട് പോകും കാരണം അത് ഉണ്ടാക്കുമ്പോൾ അതിനൊത്ത വഴി യാത്രക്ക് വേറെ ഒരുക്കുന്നുണ്ട്. എന്നാൽ ഇവിടെ ആവശ്യത്തിന് പണമില്ല, കിട്ടിയ 2000 ത്തിന് എന്തെങ്കിലും വാങ്ങിക്കാൻ നോക്കിയാൽ അതിനു change ഉമില്ല. ഇപ്പൊ തന്നെ നാട് കുട്ടിചോറായി. Adjust ചെയ്യാൻ ജനങ്ങൾ തയ്യാറാണ് പക്ഷെ അതിനു തക്കതായ ബദൽ മാർഗം ഉണ്ടായിരിക്കണം. അല്ലാതെ ഇതൊരു ചെറിയ ക്യൂ പ്രശ്നമല്ല.


എന്നി വേറെ ചിലര്‍ പറഞ്ഞത് ബസിലെ പോക്കറ്റടിയും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും, പക്ഷെ ഇവിടെ ബസിലെ ഡ്രൈവറും കണ്ടക്റ്ററും കിളിയും ചെയ്തത് എന്താ! വൻ കളളപണവുമായി പോകുന്നയാളെ പറഞ്ഞു വിട്ടിട്ട് മറ്റുളളവരെ പരിശോധിക്കകയും. ശരിയാണ് വ്യാജ കറൻസിക്കെതിരേയും കളളപണത്തിനെതിരേയും സന്ധിയില്ലാ സമരം തന്നെയാണ്  വേണ്ടത് പക്ഷെ അത് ആത്മാർത്ഥമായിരിക്കണം.


ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കിൽ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ  നോട്ടുകളിലെ 86% ഈ 1000 വും 500 ന്റേയും നോട്ടാണ്  എന്നിട്ട് സകല ബാങ്കുകളിലും എത്തിയത് അതിന്റെ 10 ൽ 1.
എന്നി അതൊക്കെ അവിടെ നിൽക്കട്ടെ മോഡിയുടെ ഈ ചുവടുവെപ്പിനെ എങ്ങനെ ആത്മാർത്ഥമായി അനുകൂലിക്കും. അതിനു പല കാരണങ്ങളുമുണ്ട് പക്ഷേ പ്രധാനമായ 3 കാരണങ്ങൾ പറയാം.
കള്ളപ്പണ വേട്ടയാണല്ലോ പറയുന്നത് അപ്പോൾ

1. എങ്ങനെ കോർപറേറ്റുകൾക്കും പിന്നെ മോഡിയുടെ പിന്തുണക്കാരായ അടുത്ത പാർട്ടികാർക്കും ഇത് നേരത്തെ അറിയുകയും! അതുപോലെ നോട്ട് അസാധുവാക്കുന്നതിന്റെ ഏതാനം  ദിവസങ്ങൾക്ക് മുമ്പ് വൻ പണം നിക്ഷേപം, BJP account കളിലേക്ക്, വന്നത് എങ്ങനെയാണ്.

2. 648 പേരുടെ ലിസ്റ്റ് കയ്യിലുണ്ടായിട്ടും അവർക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ കഴിഞ്ഞോ?

3. വിജയമല്ല്യയേ പോലുളളവരുടെ കോടിക്കണക്കിന് രൂപ എഴുതി തള്ളിയ സാഹചര്യം, ഇതിനെയൊക്കെ എന്തർത്ഥത്തിലാ വായിക്കേണ്ടത്.
ലക്ഷ്യം മാത്രം നന്നായൽ പോര സ്വീകരിക്കുന്ന മാർഗവും നന്നാവണം.



ഇന്നത്തെ ഇന്ത്യ!!!!!


----------------
നാം എല്ലാവരും ആഗ്രഹിക്കുന്നത് നീതി പുലര്‍ന്ന് സമാധാനമായി ജീവിക്കണം എന്നാണ്. നമ്മുടെ ഇന്ത്യാ മഹാരാജ്യം നീതി നടപ്പാക്കി തലയുയർത്തി നിൽക്കണമെന്നാണ്.  അത്തരമൊരു നാട് ഉണ്ടാവാൻ സാമുദായിക വംശീയ വർഗീയ ചിന്തകളിൽ നിന്നും പരാമർഷങ്ങളിൽ നിന്നും പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കണം. നീതിയുടെ പക്ഷത്ത് നന്മയുടെ പക്ഷത്ത് നിലകൊളളാനുമാണ് ധർമ്മം ആഹ്വാനം ചെയ്തത്, അത് സ്വന്തത്തിനോ കുടുംബത്തിനോ സമുദായത്തിനെതിരാണെങ്കിലും ശത്രുവിന് അനുകൂലമാണെങ്കിലും.


വർഗീയതയെന്നാൽ തന്റെ സമൂഹം, കുടുംബം, സമുദായം, വർഗം, മതക്കാർ, രാജ്യം.... തെറ്റ് ചെയ്താൽ ആ തിന്മയുടെ പക്ഷം നിൽക്കുകയും അതിനു വേണ്ടി വാദിക്കുകയും എന്നാണ്. തന്റെ വംശം പറയുന്നത് അനുസരിച്ച് ജീവിക്കാൻ പറ്റാത്തവർ ജീവിക്കാൻ യോഗ്യരല്ലാ എന്നുമാണ് വംശീയത. അസഹിഷ്ണുതയെന്നാൽ മറ്റുളളവരുടെ വിശ്വാസങ്ങളെ സംവാദപരമായി ചർച്ച നടത്തുന്നതിനേയല്ലല്ലോ മറിച്ച് ചർച്ച ചെയ്യുബോഴും അതിനെ അവജ്ഞയോടെ അവഹേളിച്ചു കൊണ്ട്  പ്രതികരിക്കുന്നതിനെയാണ്.


നാം പലരുടേയും പ്രവർത്തികളേയും നയങ്ങളേയും വാക്കുകളേയും വിമർശിക്കാറും അനൂകൂലിക്കാറുമുണ്ട്. മുകളിൽ ഇത്രയും പറയാൻ കാരണം, ഇന്ന് ഇന്ത്യയിലെ ജനങ്ങളുടെ ചിന്താ രീതിയും പ്രവർത്തികളും കാരണമാണ്. നാം മൻമോഹൻ സിംഗിനെ വിമർശിക്കാറും അനുകൂലിക്കാറുമുണ്ട് അത് പോലെ ഇപ്പോൾ മോഡിയുടെ നടപടികളെ അനുകൂലിക്കാറുമുണ്ട് വിമർശിക്കാറുമുണ്ട്. വർഗീയമായും വംശീയമായും നാം ചിന്തിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അനുകൂലമായി സംസാരിക്കില്ല.


മോഡി കാലത്തെ കുറച്ചു പറയാം. മോഡിയുടെ ഹൈന്ദവ ഫാഷിസ്റ്റ് ആശയത്തോട് ശക്തമായി വിയോജിക്കുന്നോടപ്പം നല്ലത് ചെയ്താൽ അത് നല്ലത് എന്ന് പറയുകയും ചെയ്യും,  ഉദാഹരണമായി സ്വിച്ച് ഭാരതി പദ്ധതി തുടങ്ങിയ കാര്യങ്ങളെ നാം പുകഴ്ത്തി പറയാറുണ്ട്, അത് പോലെ മോഡിയുടെ കൂട്ടാളികളായ സംഘപരിവാർ ഫാഷിസ്റ്റുകളുടെ അജഢയുമായി മുൻപോട്ട് പോകുബോൾ എതിര്‍ക്കുകയും ചെയ്യും. അതായത് ദലിത് പീഢനം, ഭോപ്പാലിലെ കൂട്ടകുരുതി, രോഹിത്  വിമലാ, JNU, ഇഷ്റത്ത് ജഹാൻ കുരുതി, പട്ടാളത്തിന്റെ അതിക്രമം, നജീബ്, കേണൽ പുരോഹിതും അസിമാനന്ദയും നടത്തിയ സ്ഫോടന പരമ്പര, പശുവിന്റെ പേരിലുള്ള അക്രമം, മുസറഫാ ബാധിലെ കലാപം, വംശീയ പരാമർഷങ്ങൾ, സ്വകാര്യവത്ക്കരണം, അന്യായമായി തടവ്  തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മോഡിയുടെ മൗനാനുവാധത്തെ വിമർഷിക്കേണ്ടിവരുന്നത് നീതി നടപ്പാവാത്തത് കൊണ്ടാണ്. ഇങ്ങനെയുളള തിന്മക്കെതിരെ  അനീതിക്കെതിരെ ശബ്ദിക്കുന്നവരെ എങ്ങനെ വംശീയ വർഗീയവാദിയെന്ന് വിളിക്കും.


ഇപ്പോഴത്തെ വിവാദം സാമ്പത്തികവുമായി ബന്ധപെട്ടാണ്. കള്ളപ്പണം, മാഫിയ  ഇല്ലാതവണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാൽ ഇന്ത്യ പോലുള്ള 125 കോടിയോളം ജനസംഖ്യയുളള വലിയ രാജ്യത്ത് അത് നടപ്പാക്കേണ്ട രീതിയലാണോ നടപ്പാക്കിയത്. അല്ല!! അത്കൊണ്ട് ആ രീതിയെ തന്നെയാണ് വിമർശിച്ചത് (എന്നി ഇത് മൂലം സംഭവിക്കാൻ പോകുന്ന പണപെരുപ്പം അനുഭവിച്ചു കൊള്ളുക, ചെറുകിട വ്യവസായ തകർച്ച, ദരിദ്രർ വർദ്ധിക്കും, നോട്ട് ക്ഷാമം ....). എന്താ വിമർശിക്കാൻ പാടില്ലേ അതല്ല മോഡി വിമർശനത്തിനതീതനാണോ. 648 പേരുടെ ലിസ്റ്റ് കൈയ്യിലുണ്ടായിട്ടും അവർക്കെതിരെ ഒരു നടപടിയും എടുക്കാതിരിക്കുബോൾ ആ നയത്തെ എന്ത് വിളിക്കണം.


നാം ഓരോരുത്തരും ആഗ്രഹിക്കുന്നത് രാജ്യത്തിന്റെ നന്മയാണ് പുരോഗതിയാണ്  സമാധാനമാണ്. നമ്മുടെ ഇന്ത്യാ മഹാരാജ്യം നീതി നടപ്പാക്കി തലയുയർത്തി നിൽക്കണമെന്നാണ്. അപ്പോൾ തിന്മക്കെതിരെ ഏതൊരു പൗരനും ശബ്ദിക്കുന്നതാണ്, തിന്മയെ വിമർഷിക്കുന്നത് കൊണ്ട് അതിനെ അസഹിഷ്ണുതയെന്നോ വർഗീയതയെന്നോ വംശീയതയെന്നോ പറയാൻ പറ്റുമോ? ഇന്ത്യക്കാരൻ ആയതുകൊണ്ടും കൂടിയാണ് നാം ഈ തിന്മക്കെതിരെ പ്രതികരിക്കുന്നത്.
ഗവണ്മെന്റ് ചെയ്തു കൂട്ടുന്ന അനീതി അക്രമം എന്നിവക്കെതിരെ നിങ്ങൾ പ്രതികരിക്കാറുണ്ടോ!  എന്നും ആര് ഭരിച്ചാലും റാൻ മൂളികൾ ആവനല്ലേ താത്പര്യം. ഒന്നിലും നിങ്ങളുടെ ശബ്ദം വന്നില്ല. അതിനാൽ നല്ലതിന് അംഗീകരിക്കുന്നതോടപ്പം തിന്മക്കെതിരെ ശബ്ദിക്കുക.
ജാതി മത വർഗ ഭാഷ വേഷമന്യേ നീതിയുടെ പക്ഷത്ത് നിലകൊളളുക നല്ലനാളേക്ക് വേണ്ടി ശബ്ദിക്കുകയും പണിയെടുക്കുകയും ചെയ്യുക.


ഭരണാധികാരി അനീതി ചെയ്യുബോൾ അതിനെതിരെ ശബ്ദിക്കലാണ് ഏറ്റവും വലിയ സമരം. കൂടാതെ ഓർക്കുക വർഗീയത വംശീയത സാമുദായികത ഫാഷിസ്റ്റ് ചിന്തകളിൽ നിന്നും വിട്ടു നിൽക്കുക.

ജനങ്ങൾ ശ്രദ്ധേക്കേണ്ട കാര്യങ്ങൾ:

ഇന്ത്യയിലെ ജനങ്ങൾ ശ്രദ്ധേക്കേണ്ട കാര്യങ്ങൾ:

*സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ നാട്ടുകാരെ മുഴുവനായി വിളിക്കാൻ ശ്രദ്ധിക്കുക. 

*വിവാഹത്തിന് ചായ മാത്രം നൽകുക. 

*ഫ്രീ ആയി ഭക്ഷണം ലഭിക്കുന്നെടുത്ത് പോയി നക്കുക, ഈ രൂപത്തില്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലം അറിയാന്‍ നമോകളെ ബന്ധപെടുക.

*കൂലിപ്പണി, ദിവസകൂലി ..... കഴിഞ്ഞാൽ ബേങ്ക് മുഖേന ശബളം വാങ്ങിക്കുക. എന്നിട്ട് എല്ലാവരും ഇന്റെർനെറ്റിന് മാസം മാസം റിലയന്‍സ് പോലുളളവർക്ക് പണം നൽകി ഡിജിറ്റൽ ആവുക.

നാ..മോ.. കോമഡികൾ തുടരും
ചിരിക്കാൻ താത്പര്യമുളളവർ മോഡിയുടെ നാ..മോ.. subscribe ചെയ്യുക

ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്...



നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം!!!!!
അവരുടെ ചോരയും നീരുമാണ് നാം, അത് മറക്കരുത്.
----------------#--------------
മകന്‍ : ഹലോ....
അമ്മാ, ഞാനിന്നു കുറച്ചു
നേരം വൈകുട്ടാ....
..........
അമ്മ : മോനെ നീ എവിടാടാ
ഇപ്പോ...?
..........
മകന്‍ : ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ ടൗണിലാ , ഫുഡ് ഞാന്‍ ഇവിടുന്നു കഴിച്ചോളാം..
....
അമ്മ: മോനെ..... അചൻ അറിഞ്ഞാല്‍ ചീത്ത കേള്‍ക്കുട്ടോ.....
....
മകന്‍ : അമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിർത്തു, പ്ലീസ്....
.....
അമ്മ: ഉം...
....
അചൻ : അവനെവിടെ പോയെടീ.. ഇത്രേം നേരമായല്ലോ..?
........
അമ്മ : അവന്‍ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും...
......
അചൻ: അവനോടു ഞാന്‍ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കറങ്ങരുതെന്നു, ഹും..അവന്‍ ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കാം ഞാന്‍....
........
അമ്മ: ദേ നിങ്ങളൊന്നും ചെയ്യണ്ടാ... ഞാൻ പറഞ്ഞ് മനസ്സിലാക്കാം അവനെ.. വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ....
.......
അങ്ങനെ നേരം ഒരുപാട് വൈകി 🌌അവനെത്തി, ലൈറ്റ് അണച്ചിരുന്നു..🌃
......
എല്ലാരും ഉറങ്ങിയെന്ന് അവന്‍ കരുതി, അപ്പോ.. പിന്നെ അവരെ ബുദ്ധിമുട്ടിക്കണ്ടാ...ന്ന് വിചാരിച്ച് ഉമ്മറത്ത് കിടന്നു.
........
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു...
പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു.അവന്‍ അറ്റന്റ് ചെയ്തു.......
"ഹലോ" മോനെ...നീ എവിടെയാ..ഞാൻ കുറെ... നേരായി നിന്നെയും കാത്തിരിക്കുന്നു!!
....
അവന്റെ മനസ്സൊന്നു പിടഞ്ഞു....
സങ്കടം വന്നു... കണ്ണുകള്‍ നിറഞ്ഞു....😰😰
.........
ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന (അമ്മ)അത് അമ്മക്ക് മാത്രമേ കഴിയൂ...!
......
താന്‍ പുറത്തുണ്ടെന്ന് പറഞ്ഞു.
അമ്മ കതകു തുറന്നു..
അവന്‍ അകത്തു കടന്നു..
.......
( റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു.അചൻ എണീറ്റാലോ...എന്ന് അവന്‍ ചിന്തിച്ചു. )
.........
അങ്ങനെയവന്‍ നിത്രയിലേക്ക് യാത്രയായി...
.........
അമ്മയും ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി അചൻ്റെ അരികില്‍ കിടന്നു.
.........
അപ്പോളതാ ഒരു ശബ്ദം :- അവന്‍ വന്നോടി..? അവന്‍ വല്ലതും കഴിച്ചിട്ടുണ്ടോ...!
😔😥😥😥


അതെ, ഇവരെയാണോ നമ്മള്‍(പുതു തലമുറ)
വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്നത്...?‼
അവര്‍ നിന്നെ...ഏറെ സ്നേഹിച്ചതാണോ...അവര്‍ ചെയ്ത
തെറ്റ്...
മാതാവിലൂടെസ്നേഹം തുടിക്കുമ്പോള്‍ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ്
👪''കുടുംബം''👨‍👩‍👦‍👦
(ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്...)
----------------------------------------------------------------------------------------------------------
WhatsApp വഴി കിട്ടിയതാണ്, എഴുതിയത് ആരാണെന്ന് അറിയില്ല!!!!! 
Show more react

ചൊവ്വാഴ്ച, ജനുവരി 31, 2012

പ്രവാചക സ്നേഹം:



------------------------------------

ഇത് അറബിവര്ഷത്തിലെ മൂന്നാമാസ്സമായ  റബിയുല് അവ്വല് മാസം. ബഹുപുരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ( റബിയുല് അവ്വല് 9, 12. , റജബ് മാസം, റമദാന് മാസം എന്നിങ്ങനെ അഭിപ്രായ വെത്യാസ്സം ഉണ്ട്) നമ്മുടെ നേതാവായ ഈ ലോകത്തിനനുഗ്രഹമായ അല്ലാഹുവിന്റെ റസൂല്  മുത്ത് മുഹമ്മദ് മുസ്തഫ (സ) ജനിച്ച മാസം. പ്രവാചകനെ സ്നിഹക്കാതിരിക്കുക എന്നത്  ഒരു മുസ്ലിമിന് ചിന്തിക്കാന് പോലും കഴിയാത്ത  കാര്യം ആണ്ണ്.  കാരണ്ണം ഇസ്ലാമിന്റെ പ്രമാണങ്ങളായ ഖുര്ആനും ഹദീസും അത് നമ്മോട് ആവിശ്യപെടുന്നു.

"(9:24)  പ്രവാചകന് പറയുക: `നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള് സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്ക്ക് പ്രിയങ്കരമെങ്കില് കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്പന നടപ്പിലാക്കാന് പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്ഗദര്ശനമരുളുന്നില്ല.` (ഖുര്ആന് )


 "....ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കല്പിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ, സര്വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്...."(ഖുര്ആന് )

"(3 : 31-32) പ്രവാചകന്, ജനത്തോടു പറയുക: `നിങ്ങള് യഥാര്ഥത്തില് അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില് എന്നെ പിന്തുടരുവിന്. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു. അവന് നിങ്ങളുടെ പാപങ്ങള് പൊറുക്കുകയും ചെയ്യും. അവന് ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു.` പറയുക: `അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുവിന്.` ഇനി നിന്റെ ഈ സന്ദേശം അവര് സ്വീകരിക്കുന്നില്ലെങ്കില്, നിശ്ചയം, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാന് വിസമ്മതിക്കുന്നവരെ അവന് സ്നേഹിക്കുക സംഭവ്യമല്ലതന്നെ." (ഖുര്ആന് )

ഈ ഖുര്ആന് ആയത്തുകളില് നിന്നും നമ്മുക്ക് മനസ്സിലാക്കാന് സാധിക്കുന്നതാണ്ണ് അല്ലാഹുവിനെയും പ്രവാചകനെയും എത്ര മാത്രം നാം സ്നേഹിക്കണ്ണം എന്ന് അത് പോലെ ഹദീസ് ഗ്രന്ഥങ്ങളിലും നമ്മുക്കത് സംശയലേശമാന്യേ നമ്മുക്ക് മനസ്സിലാക്കാന് സാധിക്കും. ഉമ്മര്(റ) നബിയോട് യാ റസൂലല്ലാഹ് എന്നെ മാറ്റി നിര്ത്തിയാല് ഞാന് ഏറ്റവും കൂടുതല് സ്നേഹിക്കുന്നത് താങ്കളെയാണ്ണ് എന്ന് പറഞ്ഞപ്പോള് നബി(സ) ഉമറിനോട് പറഞ്ഞത് നമ്മുക്കരിയാവുന്നതാണ്ണ് ഉമര് പോരാ നിന്നെകാള് കൂടുതല് അല്ലാഹുവിന്റെ റസൂലിനെ  ഇഷ്ട്ടപെട്ടാല് മാത്രമേ നീ പൂര്ണ്ണ മുസ്ലിമാവുകയുളളൂ. ഇതില് നിന്നും നമ്മുക്ക് മനസ്സിലാക്കാന് സാധിക്കുക നബി(സ)യെ സ്നേഹിക്കാത്തെടുത്തോളം കാലം നാം ആരും പൂര്ണ്ണ മുസ്ലിമാവുകയില്ല. എന്നി സ്നേഹിച്ചില്ലെങ്കില് അല്ലാഹുവിന്റെ നടപടി ക്രമത്തെ കാത്ത് കൊള്ളുക. അല്ലാഹു കാത്ത് രക്ഷിക്കുമാരകട്ടെ.  അപ്പോള് ആ പ്രവകാകനെ എങ്ങനെയാണ്ണ് സ്നേഹിക്കേണ്ടത് അത് ആരില് നിന്നാണ്ണ് നമ്മുക്ക് മനസ്സിലാക്കാന് സാധിക്കുക. അതിനൊരുത്തരം മാത്രമേയുള്ളൂ സ്വന്തം ദേഹത്തെ കാള് കൂടുതല് പ്രവാചകനെ സ്നേഹിച്ച സാഹബത്തില് നിന്നും.

ആ സഹാബത്ത് എങ്ങനെയാണ്ണ് നബിയെ സ്നേഹിച്ചത് അത് പോലെയാണ്ണ് നമ്മളും ആ പ്രവാചകനെ സ്നേഹികെണ്ടത്.  അവര് പ്രവാചകനെ സ്നേഹിച്ച രൂപം വളരെ വെക്തമായി ചരിത്ര ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും നമ്മുക്ക് കാന്നാന് സാധിക്കും. ഒരു മുസ്ലിമിനെ സമ്പന്ധിച്ചടുത്തോളം അവന് വലുത് അല്ലാഹുവും അവന്റെ ദൂതനും ആണ്ണ് അതില് ആര്ക്കും സംശയം ഇല്ല. അല്ലാഹുവിനെ സ്നേഹിക്കുകാ എന്നാല് അല്ലാഹു പറഞ്ഞപോലെ ജീവിതം നയിച് കൊണ്ടാണ്ണ് അത് പോലെ റസൂലിനെ സ്നേഹിക്കുക എന്നാല് റസൂല് (സ) പറഞ്ഞ പോലെ ജീവിക്കുക എന്നിടത്താണ്ണ്. അപ്പോള് അല്ലാഹുവും  റസൂലും  പറഞ്ഞ ഒരു കാര്യത്തിന് വിപരിതമായി ആര് എന്ത് പ്രവര്ത്തിച്ചാലും മുസ്ലിം എന്ന നിലക്ക് നമ്മുക്ക് അടങ്ങിയിരിക്കാന് കഴിയില്ല അപ്പോള് ആദ്യം നാം അത് കൈ കൊണ്ട് തടുക്കാന് ശ്രമിക്കും അതിനും കഴിയുന്നില്ലങ്കില് വായ കൊണ്ട് തടയും അതിനും കഴിയുന്നില്ലങ്കില് മനസ്സ്കൊണ്ട് വെറുക്കും ഇത് തന്നെയാണ്ണ് ഇസ്ലാം നമ്മെ പഠിപ്പിച്ചതും. റസൂലിനോടുള്ള  സ്നേഹത്തിന്റെ പേരില് ആര് എന്ത് തോന്യാസ്സം ചെയ്താലും അത് നോക്കി നില്ക്കാന് നമ്മുക്കാവില്ല അതിനാല് നാം പ്രതികരിക്കും.  റസൂലിന്റെ മദ്ഹ നാം പാടണം പക്ഷെ അത് ശിര്ക്കിലേക്ക് പോകാന് പാടില്ല. അല്ലാഹുവിന്റെ കഴിവുകള് നബിക്ക് നല്കാനും പാടില്ല.

" പ്രവാചകന് പറയുക: `ഞാന് നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന് തന്നെയാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നുവെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല് തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്നു പ്രതീക്ഷിക്കുന്നവന് സല്ക്കര്മങ്ങളാചരിച്ചുകൊള്ളട്ടെ. ഇബാദത്തില് ആരെയും തന്റെ റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ.`" ഖുര്ആന് (18 :110 )  

ഒരു കല്യാണ്ണ് വീട്ടിലേക്ക് നബി(സ) കടന്ന് ചെന്നപ്പോള് അവിടെ പെണ്കുട്ടികള് ദഫ് മുട്ടി പാട്ട് പാടുന്നുണ്ടായിരുന്നു. നബി(സ)യെ കണ്ടപ്പോള് അവര് നബിയെ കുറിച്ച മദ്ഹ പാടാന് തുടങ്ങി അപ്പോള് നബി(സ) അവരെ തടഞ്ഞില്ല പക്ഷെ അതില് "നാളെ നടക്കാന് വേണ്ടി  പോകുന്ന കാര്യങ്ങള് അറിയാവുന്ന  ഒരു  പ്രവാചകന് ഞങ്ങളില് ആകതനായിരിക്കുന്നു " എന്ന് പാടിയപ്പോള് നബി(സ) ഇടപെട്റ്റ് അവരെ തടഞ്ഞു എന്നിട്ട്ട്അങ്ങനെ പാടാന് പാടില്ല എന്നും അത് അല്ലാഹുവിന്റെ കഴിവാനെന്നും  മറിച് നിങ്ങള് നേരത്തെ പാടിയ രിതയില് പാടികൊള്ളാനും പറഞ്ഞു.  അപ്പോള് നമ്മുടെ ഇടയില് ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന പല കാര്യങ്ങളും യെതാര്ത്തത്തില് നബിയോടുള്ള സ്നേഹമാന്നോ അതോ അല്ലാഹുവിന് നല്കേണ്ടുന്ന പല സ്ഥാനങ്ങളിലും നാം നബിയും കൂടി പ്രതിഷ്ട്ടിക്കാരുണ്ടോ? നാം പാടി കൊണ്ടിരിക്കുന്ന മദ്ഹ് പാട്ടില് ശിര്ക്കിന്റെ വല്ല അംശവും ഉണ്ടോ എന്ന്   ചിന്തിക്കാറുണ്ടോ? പല അറബി മദ്ഹ് ഗാന ഗ്രന്ഥങ്ങളിലും ഉള്ള ഗാനങ്ങളുടെ അര്ത്ഥം നാം നോക്കാറുണ്ടോ അതോ നമ്മുടെ നാട്ടിലെ പൂര്വികര് ചെയുന്ന കാര്യം എന്ന നിലയില് അത് നാമും തുടരുകയാന്നോ?

ഉദാഹരന്നത്തിന്  നമ്മുടെ നാട്ടില് ഇപ്പോള് നടന്ന് കൊണ്ടിരിക്കുന്ന മൗലൂദ് പാരയാന്നം അതില് എന്താണ്ണ് പറയുന്നത് എന്ന് നാം ചിന്തിച് നോക്കിയിട്ടുണ്ടോ അതില് എത്ര ശിര്ക്ക് പരമായ കാര്യങ്ങള് ഉണ്ട് എന്ന് നാം നോക്കിയിട്ടുണ്ടോ എന്നി അതല്ല നേരത്തെ പറഞ്ഞ പോലെ നമ്മുടെ പൂര്വികര് ചെയ്തു അത്കൊണ്ട് നാമും ചെയ്ന്നു എന്നാണോ നിങ്ങളുടെ മറുപടി.  നബി(സ) യോടുള്ള സ്നേഹത്തിന്റെ പേരും പറഞ്ഞ് ഖബറുകള്ക്ക് മിതെ പള്ളിപോലും പണിയരുത് എന്ന് പറഞ്ഞ നബി(സ)യുടെ മുടിയുടെ പേരില് പള്ളി പണിയുക എന്നതാണോ റസൂലിനോടുള്ള  സ്നേഹം.  എന്നി ഇതൊക്കെ അല്ലാഹുവിന്റെ  റസൂല് (സ) പറഞ്ഞ ആ ഉത്തമ നൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ അഥവാ സഹാബത്തോ താബികളോ താബിതാബികാളോ ഇസ്ലാമിന്റെ നാല് ഇമാമുമാരില് ആരെങ്കിലും ഇങ്ങനെയോന്ന് ചെയ്തതായി കാണിക്കാന് കഴിയുമോ. അപ്പോള് നാം ഈ ചെയ്ത്കൊണ്ടിരിക്കുന്ന കാര്യങ്ങള് യെതാര്ത്തത്തില് റസൂലി(സ)നെ സ്നേഹിക്കുക തന്നെയാന്നോ ചെയുന്നത് അതല്ല റസൂലി(സ)ന്റെ  നിര്ദേശങ്ങളെ ധിക്കരിക്കുകയാന്നോ ചെയുന്നത്. ചിന്തിക്കുക.

എന്നി അതല്ല ഖുര്ആനും ഹദീസും അല്ല വലുത് മറിച്  thante  നേതാവാണ്ണ് ആര്കെങ്കിലും വലുതെങ്കില് ഒരു കാര്യം ഓര്ത്തിരിക്കുക "......അവന്റെ ശിക്ഷ ലഭിക്കുന്ന സന്ദര്ഭത്തില് ഈ ലോകത്തു പിന്തുടരപ്പെട്ടിരുന്ന ആചാര്യന്മാരും നായകന്മാരും തങ്ങളുടെ നീതന്മാരെ തള്ളിപ്പറയുന്നു. എന്നാല് അവര് ശിക്ഷയനുഭവിക്കുകതന്നെ ചെയ്യും. അവരുടെ പരസ്പരബന്ധത്തിന്റെ കണ്ണികളൊക്കെയും അറ്റുപോകും. ഈ ലോകത്ത് അവരുടെ നീതന്മാരായിരുന്നവര് ഇങ്ങനെ കേണുകൊണ്ടിരിക്കുകയും ചെയ്യും: `ഹാ! ഇനി ഞങ്ങള്ക്ക് ഒരവസരം ലഭിച്ചെങ്കില്! എങ്കില് ഇവര് ഇന്നു ഞങ്ങളെ കയ്യൊഴിച്ചതുപോലെ ഇവരെ ഞങ്ങളും കയ്യൊഴിച്ചു കാണിച്ചുകൊടുക്കുമായിരുന്നു.`  അങ്ങനെ ഈ ജനം ഇഹലോകത്തനുവര്ത്തിച്ച ചെയ്തികളെല്ലാം അല്ലാഹു അവര്ക്ക് ഖേദകരങ്ങളായി കാണിച്ചുകൊടുക്കും. നരകത്തീയില്നിന്നു പുറത്തുപോരാന് അവര് ഒരു മാര്ഗവും കണ്ടെത്തുന്നതുമല്ല. " ഖുര്ആന്

ഈ ഖുര്ആന് ആയത്ത് മുമ്പില് വെച്ച കൊണ്ട് ചിന്തിക്കുക.

" അവരോ, പ്രാര്ഥിക്കുന്നു: `നാഥാ, ഞങ്ങള്ക്കും ഞങ്ങള്ക്കു മുമ്പേ വിശ്വാസികളായിത്തീര്ന്ന ഞങ്ങളുടെ സഹോദരങ്ങള്ക്കും നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളില് വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നീ കനിവുറ്റവനും ദയാപരനുമല്ലോ! " ഖുര്ആന്

അപ്പോള് യെതാര്ത്ത സ്നേഹം എന്നാല് അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകളും നിര്ദേശങ്ങളും ജീവിതത്തില് പകര്ത്തി നന്മ ഉപദേശിച്ചും തിന്മ വിരോധിച്ചും ഒരു ഉത്തമ സമുദായം ആയി  പ്രവാചകന് ജനങ്ങള്ക്ക് സാക്ഷിയായത് പോലെ നാം  ജനങ്ങള്ക്ക് സാക്ഷിയായി ഇഖാമത്തുദ്ധീന് സ്ഥാപിക്കാന്   ജീവിക്കുക
ആരാധനാ അനുസരന്നം അടിമത്തം എന്നിവ അല്ലാഹുവില് മാത്രം അര്പ്പിച് അവനോട് മാത്രം സഹായം അഭ്യര്ത്തിച്ചും ജീവിതത്തില് ഒരു ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ഞായറാഴ്‌ച, നവംബർ 06, 2011

"ഹജ്ജത്തുല്‍ വധാഅ"യില്‍ റസൂലുള്ളയുടെ വിട വാങ്ങല്‍ പ്രസംഗം


അല്ലാഹുവിന്‍ സ്തുതിയും ശുക്രും പറഞ്ഞതിന് ശേഷം മുത്ത് മുഹമ്മദ്‌ മുസ്തഫ റസൂലുള്ള (സ) പ്രഭാഷണ്ണം ആരംഭിച്ചു:

അല്ലയോ  മനുഷ്യരേ! എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ സശ്രദ്ധം ശ്രവിക്കുക, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്കൊടുക്കുക.  

അല്ലയോ മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്‍പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.  ഓര്‍ത്തിരിക്കുക. നിങ്ങള്‍ പിഴച്ച് പരസ്പരം കഴുത്തുവെട്ടാന്‍ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അല്ലാഹു പലിശ സമ്പ്രദായം നിരോധിധിരിക്കുന്നു, അതിനാല്‍  അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ മൂലധനത്തില്‍ നിങ്ങള്‍ക്കവകാഷമുണ്ട്, ഇത് മൂലം നിങ്ങള്‍ക്ക് ഒരു ചേതനവും വരുന്നില്ല . അല്ലാഹു വിധിച്ചിരിക്കുന്നു പലിശ പാടില്ല എന്ന്‍, ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. അജ്ഞാനകാലത്ത്(pre-islamic days )  നടന്ന ജീവനാശങ്ങള്‍ക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു, ആ ഇനത്തില്‍ പെട്ട റബി'ഹ ഇബ്ന്‍ അല്‍ ഹാരിത് ഇബ്ന്‍ അല്‍ മുത്വലിബിന്റെ വാധത്തെതുടര്നുള്ള കുടുപക ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു.   

ശയെതാനെ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ ദീനിനെ സംരക്ഷിക്കുക. നിങ്ങളെക്കൊണ്ട് വന്‍ പാപങ്ങള്‍ ചെയിക്കാന്‍  കഴിയും എന്ന അവന്റെ എലാ പ്രതിക്ഷകളും അസ്തമിച്ചിരിക്കുന്നു , എന്നാല്‍ നിസ്സാരം എന്ന കരുതുന്ന കാര്യങ്ങളില്‍ അവനെ അനുസരിക്കുകയാന്നങ്കില്‍ തന്നെ എന്നി അവന്‍ സംത്രെപ്ത്തിയാകും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ കാര്യത്തില്‍ ജാഗ്രതയുല്ലവരായിരിക്കുക.

ജനങ്ങളെ! യുദ്ധം വില്ലക്കപെട്ട മാസ്സങ്ങളില്‍ സ്വെചാനുസരന്നമുള്ള ഭേദഗതികള്‍ കടുത്ത അവിശ്വാസം ആണ്ണ്‍. അവിശ്വാസികള്‍ അത് വഴി വെതിച്ചലിക്കപെടുകയാണ്ണ്‍. അല്ലാഹു പവിത്രമാക്കിയ മാസത്തില്‍ യുദ്ധം അനുവദനീയം ആക്കുകയും അല്ലാഹു അനുവദിച്ച മാസത്തില്‍ നിരോധിക്കുകയും ചെയ്ത് കൊണ്ട് ദൈവനിശ്ചിധമായ പുണ്ണ്യമാസങ്ങളുടെ എണ്ണം തികക്കാന്‍ അവര്‍ തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികള്‍ സെര്ഷ്ട്ടിച്ച നാള്‍ മുതല്‍ കാലം അതിന്റെ സുനിശ്ചിതരൂപത്തില്‍ കറങ്ങുകയാണ്ണ്‍. പന്ത്രണ്ടാണ്ണ്‍ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം. അതില്‍ നാലുമാസങ്ങള്‍ യുദ്ധം വിലക്കപെട്ട പവിത്ര മാസങ്ങളാണ്ണ്‍.  അവയില്‍ മൂന്നെണ്ണം ക്രമതോടെ തുടരുന്നവയാണ്ണ്‍ (). ജമാദുല്‍ ആഖിറിനും ശഅ്ബാനും  മധേൃയുള്ള റജബ് ഒറ്റപെട്ടതും. 

അല്ലയോ മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാദ്ധ്യതകള്‍ ഉണ്ട്.  അള്ളാഹുവിന്റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക, അവര്‍ നിങ്ങളുടെ ഇണയാണ് അത്പോലെ നിങ്ങളുടെ സഹായികളും. And it is your right that they do not make friends with any one of whom you do not approve, as well as never to be unchaste.  നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നത് തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക. 


അല്ലയോ മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. വെള്ളുത്തവന്‍ കറുത്തവാനെക്കാലോ കറുത്തവന്‍ വെള്ളുത്തവനെക്കാളോ  യാതൊരു ശ്രേഷ്ട്ടതയും ഇല്ല,  ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.

ജനങ്ങളെ  എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക, സ്പഷ്ട്ടമായ ഒരു കാര്യം നിങ്ങളില്‍ വിട്ടേച് കൊണ്ടാണ്ണ്‍ ഞാന്‍ പോകുന്നത്. അത് മുറുകെ പിടിക്കുന്ന കാലമത്രയും നിങ്ങള്‍ക്ക് മാര്‍ഗവെതിയാനം സംഭവിക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയും ആണ്ണ്‍. 

ജനങ്ങളെ! എന്റെ വാക്കുകള്‍ ശരിക്കും ഗ്രഹിച്ചാലും! മുസ്ലിങ്ങള്‍ പരസ്പരം സഹോദരന്മാരാണ്ണ്‍. തന്റെ സഹോദരന്റെ മനസംതൃപ്തിയോടുകൂടിതരുന്നതല്ലാതെ  (കരസ്ഥമാക്കുവാന്‍) ഒരാള്‍ക്കും അനുവദനീയം അല്ല. അതിനാല്‍ നിങ്ങള്‍ ആത്മധ്രോഹം ചെയാതിരിക്കുക. ഓര്‍ത്തുകൊള്ളുക, നിങ്ങള്‍ അല്ലഹുമായി കണ്ടുമുട്ടുന്ന ഒരു ദിവസ്സം വരാനിരിക്കുന്നു അന്ന്‍ നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അവനോട് ഉത്തരം പറയേണ്ടി വരും. അതിനാല്‍ സൂക്ഷിക്കുക ഞാന്‍ പോയികഴിഞ്ഞാലും നിങ്ങള്‍ ഈ നന്മയുടെപാതയില്‍ നിന്ന്‍  വഴിപിഴകെരുത്. 

മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങളുടെ നാഥന്റെ പരുശുദ്ധഹറമില്‍ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോള്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.' 

പ്രസംഗത്തിന്റെ അവസാനത്തില്‍ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക?.'ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്‍കി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയര്‍ത്തികൊണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.  

തുടര്‍ന്ന്‍ അസര്‍ നമസ്ക്കരത്തിന്‍ ശേഷം "ഇന്നേദിവസ്സം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തികരിച് തന്നിരിക്കുന്നു. നിങ്ങളുടെമേല്‍ എന്റെ അനുഗ്രഹം പരിപൂര്‍ണ്ണമായി നിറവേറ്റിതരികയും ഇസ്ലാമിനെ നിങ്ങള്‍ക്ക് ദീനായി ത്രെപ്ത്തിപെടുകയും ചെയ്തിരിക്കുന്നു" എന്ന ഖുര്‍ആന്‍ വചനം ജനങ്ങളെ ഒതികേല്‍പ്പിച്ചു. ഇത്കെട്ടപ്പോള്‍ പ്രവാചകന്റെ   ദൗത്യം പൂര്‍ത്തിയാവുകയും തന്റെ നാഥനെ സന്ധിക്കാനുള്ള തിരുമേനിയുടെ ദിനം ആസനം ആയി എന്ന് മനസ്സിലാക്കിയ അബൂബക്കര്‍ (റ)വിന്റെ കണ്ണുകള്‍ ബാശ്പ്പസാന്ദ്രമായി.  




തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

Father Solamante Speech



ഈ അച്ഛന്റെ പ്രസംഗത്തിനുള്ള മറുപടി 
-----------------------------------------------------------------


പരമദയാലുവും കരുണവാരിദിയുമായ അല്ലാഹുവിന്റെ നാമത്തില്‍ 

ആദ്യം മനസ്സിലാക്കെണ്ടുന്ന സംഗതി  അല്ലാഹു എന്നത് അറബിയില്‍ ഏകദൈവത്തെ വിള്ളിക്കാന്‍ ഉപയോഗിക്കുന്ന ഒരു പെരാണ്ണ്‍,  ആ പേരിന പുലിംഗമോ സ്ത്രിലിംഗമോ ബഹുവചനമോ ഒന്നും ഇല്ല.  എന്നി  നമ്മള്‍ പ്രവാചകന്മാരില്‍ വിശ്വസ്സിക്കുന്നവരാണ്ണ്‍ അവര്‍ ദൈവത്തിന്റെ ദൂതന്മാര്‍ ആണെന്ന. മുസ്ലിങ്ങളെ സംഭാന്ധിച്ചടുത്തോളം ഖുര്‍ആനാണ് അവസാന വാക്ക്. അതില്‍ മുസ്ലിങ്ങലോട് പ്രക്യാപിക്കാന്‍ കല്‍പ്പിച്ചത്  "........... അവരുടെ നിലപാട് ഇതത്രെ: ഞങ്ങള്‍ ദൈവദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി കേട്ടു. വിധേയത്വം സ്വീകരിച്ചു. നാഥാ! ഞങ്ങള്‍ നിന്നോട് പാപമോചനം തേടുന്നവരാകുന്നു. ഞങ്ങള്‍ നിന്നിലേക്കുതന്നെ മടങ്ങേണ്ടവരല്ലോ!" ഖുര്‍ആന്‍ 2 :285 അതായത് ഞങ്ങള്‍ മുസ്ലിങ്ങള്‍ ആദം നബിതോട്ട് മുഹമ്മദ്‌ നബിവരെയുള്ള എലാ ദൈവതൂതന്മാരേയും അങ്ങികരിക്കുന്നു അവരില്‍ ആര്‍ക്കിടയിലും ഒരു വിവേചനവും കാന്നിക്കുകയില്ല.  എന്നി ഈസ നബിയെ കുറിച്ചും വെക്തമായ രീതിയില്‍ ഖുര്‍ആനില്‍ പ്രതിപാതിക്കുന്നുണ്ട്.  ഇവിടെ (സോളമന്റെ പ്രസംഗത്തില്‍) പറഞ്ഞ സംഗതികളില്‍ ഒന്നാമതായി യേശു ആരാണ്ണ്‍ എന്നതാണ്ണ്‍  സോളമനെ ചിന്താതിധനാക്കിയ വിഷയം. ഈ വെക്തി പറഞ്ഞ പ്രകാരം മുബ് കാലങ്ങളില്‍ യേശു ദൈവമല്ല എന്ന്‍  പ്രസംഗിക്കാന്‍  പോയ സമയത്ത്  ഖുര്‍ആനില്‍ യേശുവിനെ കുറിച്ച എന്ത് പറയുന്നു എന്നരിയാതെയാന്നോ പ്രസങ്ങിച്ചത്. ഏതായാലും അയാള്‍ പറഞ്ഞ മറ്റ് വിഷയത്തിലേക്ക് കടക്കാം  

  ഈ വെക്ത്തി പറഞ്ഞ സംഗതികള്‍ 
1 . ഖുര്‍ആനില്‍ യേശു(അ)വിനെ കുറിച്ച പ്രതിപാതിക്കുന്നത് 25 തവന്ന മുഹമ്മദ്‌ നബി(സ)യെ കുറിച്ച പ്രതിപാതിക്കുന്നത് 4 തവന്ന:
 ശരിയാണ്ണ്‍ ഖുര്‍ആനില്‍ മുഹമ്മദ്‌ നബിയെ പേരടുത്ത് പറഞ്ഞത് 4 തവന്ന മാത്രം. എന്നി ഖുര്‍ആനില്‍ ഇബ്രാഹിമിനെ അഥവാ അബ്രഹാം(അ)ന്റെ, മോസ്സസ്(അ)നെ, ദാവിദിനെ(അ) , സോലമാനെ(അ), ആദം(അ)നെ ....... തുടങ്ങി 25 പ്രവാചകന്മാരുടെ പേര് പറയുന്നുണ്ട്  ഫാതര്‍ സോളമന്‍ ഇവിടെ പറഞ്ഞ പ്രകാരം ഇത്, പേര് പ്രതിപാതിച്ചത് ഒരു കാരണ്ണം ആന്നങ്കില്‍ യേശുവില്‍ വിശ്വസ്സിക്കുന്നതിന്‍ പകരം 50 ഇല്‍ കൂടുതല്‍ തവന്ന പേര് പറഞ്ഞ മോസ്സസ്സിലാണ്ണ്‍ വിശ്വസ്സികെണ്ടത്. എന്തിന്‍ ഇബിലീസ്സിന്റെ അഥവാ ശൈത്താന്റെ പേര് ഖുര്‍ആനില്‍ ഒരു പാട് സ്ഥലങ്ങളില്‍ പ്രതിപാതിചിട്ടുന്ദ്.  പിന്നെ വേറൊരു സംഗതി മുഹമ്മദ്‌ നബി(സ)യെ  ഖുര്‍ആനില്‍ ഒരു പാട് സ്ഥലങ്ങളില്‍ സംഭോധന ചെയ്ത രീതി പേര് വിള്ളിചിട്ടല്ല മറിച് അല്ലാഹു നബിയെ വിള്ളിച്ചത് എന്റെ ദൂതരെ, എന്റെ റസൂലേ, നബിയെ പറയുക, താങ്കള്‍ അവരോട പറയുക, യാ ആയുഹല്‍ മുധസ്സിര്‍,തുടങ്ങി പലസ്ഥലങ്ങളിലും ഈ രീതിയില്‍ ആണ്ണ്‍ സംഭോധന ചെയുന്നത്.

2  .  ഇവിടെ സോളമന്‍ പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആനിലെ  അദ്ധ്യായം ആലുഇമ്രാന് (ഇമ്രാനിന്റെ കുടുംബം എന്നാണ്ണ്‍ ഇതിന്റെ അര്‍ത്ഥം എലാതെ മറിയമിന്റെ കുടുംബം എന്നല്ല) 45 മുതലുള്ള വചനങ്ങള്‍   ഇതൊക്കെയാണ്ണ്‍ (ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ സോളമന്‍ ചില വാക്കുകള്‍ വിഴുങ്ങിയത് മനസ്സിലാകന്നമെങ്കില്‍ ആ പ്രസംഗം ഒന്ന്‍ കൂടി കേള്‍ക്കുക-- സംശയമുള്ളവര്‍ക്ക് പരിശോടിക്കാവുന്നതാണ്ണ്‍)---http://www.thafheem.net/ShowReference.php?fno=3:49

  " മലക്കുകള്‍ അവളോട് പറഞ്ഞതോര്‍ക്കുക: `അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മസീഹ് ഈസബ്നു മര്‍യം എന്നാകും. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.` ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.` മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.` (മലക്കുകള്‍ തുടര്‍ന്നു പറഞ്ഞു:) അല്ലാഹു അവന് വേദവും തത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രാഈല്‍ വംശത്തിലേക്കു ദൈവദൂതനായി നിയോഗിക്കുകയും ചെയ്യും.`  (അദ്ദേഹം ഇസ്രാഈല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍വച്ചു കളിമണ്ണുകൊണ്ട് ഒരു പക്ഷിരൂപമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ദൈവഹിതത്താല്‍, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍, ഞാന്‍ മരിച്ചവരെ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം. ഇതില്‍ മതിയായ ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.  തൌറാത്തില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള ന്യായപ്രമാണങ്ങളെ സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു.അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോടു ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ റബ്ബാകുന്നു. നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, അതാകുന്നു നേരായ മാര്‍ഗം..............  `"  ഈ അദ്ധ്യായത്തില്‍ വളരെ വെക്ത്തമായ രീതിയില്‍ യേശു ആരന്നെന്നും യേശുവിന്റെ ചരിത്രവും പ്രതിപാതിക്കുന്നുണ്ട്.

 A . അതെ യേശു അല്ലാഹുവില്‍ നിന്നുള്ള ഒരു വചനം തന്നെയാണ്ണ്‍. അപ്പോള്‍ എന്താണ്ണ്‍ ആ വചനം, മര്‍യമിലേക്ക് `വചനം` അയച്ചു എന്നാല്‍ പുരുഷബീജ സങ്കലനമില്ലാതെ ഗര്‍ഭം ധരിക്കണമെന്ന് മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ അല്ലാഹു ഉത്തരവിട്ടു എന്നര്‍ഥം. ഖുര്‍ആന്‍ പറയുന്നു.

"അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍.സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ."   http://www.thafheem.net/ShowReference.php?fno=4:171

 തിന്മയുടെ മാലിന്യങ്ങളില്‍നിന്ന് തികച്ചും പരിശുദ്ധവും സത്യധര്‍മ നിര്‍ഭരവും സദ്ഗുണ സമ്പൂര്‍ണവുമായ ഒരു പാവനാത്മാവാണ് മസീഹിന് ദൈവം നല്‍കിയിട്ടുള്ളത്.  അല്ലാഹു  ആദം നബിയെ കള്ളിമണിന്റെ സത്തയില്‍ നിന്ന്‍ സെര്ഷ്ട്ടിച്ചപ്പോലും അതില്‍ ആത്മാവ് ഊതിയിട്ടാണ്ണ്‍  "അല്ലാഹുവിങ്കല്‍ ഈസായുടെ ഉദാഹരണം ആദമിനെപോലെയാകുന്നു. അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി. ഇതത്രെ നിന്റെ റബ്ബിങ്കല്‍നിന്നു വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൌലിക യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തില്‍ ശങ്കിക്കുന്നവരുടെ കൂട്ടത്തില്‍ നീ പെട്ടുപോകരുത്" . എന്താണ്ണ്‍ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന വചനം എന്താണ്ണ്‍ എന്ന്‍ മനസ്സിലായിക്കാണും എന്ന്‍ വിശ്വസിക്കുന്നു  

B . യേശുവിനുള്ള അമാനുഷിക കഴിവുകള്‍, ഇസ്രയേല്‍ സന്തതികള്‍ അവരിലേക്ക് ഇറങ്ങിയ almost എലാ പ്രവാചകന്മാരെയും നിഷേധിച്ചിട്ടുണ്ട് ചിലരെ കൊന്ന് കളഞ്ഞു. ആ ഇസ്രയേല്‍ പരമ്പരയില്‍ വന്ന പ്രവാചകന്‍ ആണ്ണ്‍ ഈസ്സ നബി.  ഈ കാന്നിച്ച അത്ഭുദപ്രവര്‍ത്തികള്‍ ഒക്കേയും ചെയ്തത് ദൈവിക നിര്‍ദേശ പ്രകാരം യേശു കള്ളിമന്നിനെ കൊണ്ട് ഉണ്ടാക്കിയ പക്ഷിയോട് പറക്കാന്‍ പറയുമ്പോള്‍ സാക്ഷാല്‍ പടച്ചതമ്പുരാന്‍ അതിന്‍ ജീവന്‍ നല്‍കുകയും അതിനെ പറപ്പിക്കുകയും ചെയുന്നത് എലാതെ ഞാനല്ല (യേശുവല്ല). അതാണ്ണ്‍ ഖുര്‍ആന്‍ വാക്യത്തില്‍ ദൈവ ഹിധത്താല്‍ എന്ന്‍ പറയുന്നത്  പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സര്‍വാധിപനുമായ ദൈവത്താല്‍ നിയുക്തനായ പ്രവാചകനാണ് ഞാനെന്നതില്‍ നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുന്നതിന് ഈ ദൃഷ്ടാന്തങ്ങള്‍ തികച്ചും മതിയാവുന്നതാണ്- നിങ്ങള്‍ സത്യം സ്വീകരിക്കാന്‍ സന്നദ്ധരും ദുശ്ശാഠ്യമില്ലാത്തവരുമാണെങ്കില്‍. എന്നതണ്ണ്‍ ഇസ്രയേല്‍ മക്കളോട് പറയുന്നത്. ഇതേ രൂപത്തില്‍ തന്നെ ബൈബിളിലും കാന്നാം. 

C .  മുഹമ്മദ്‌ നബി(സ) മരന്നപെട്ടു പക്ഷെ യേശു ഇപ്പോളും ജീവിച്ചിരിപ്പുണ്ട്:


അതെ സത്യമാണ്ണ്‍ മുഹമ്മദ്‌ നബി വഫാത്തായിട്റ്റ് ഇന്നേക്ക് 1419 വര്‍ഷമായി എന്നാല്‍ യേശു മരിചിട്ടില്ല വീണ്ടും വരും എന്ന്‍ തന്നെയാണ്ണ്‍ മുസ്ലിങ്ങള്‍ വിശ്വസ്സിക്കുനത്. അത്പോലെ ഖുര്‍ആന്‍ പറയുന്ന വേറൊരു കാര്യം അതെ അദ്ധ്യായത്തില്‍ ഇങ്ങനെ കാന്നാം 
" പിന്നെ, ഇസ്രാഈല്‍വംശം (മസീഹിനെതിരായി) ഗൂഢതന്ത്രങ്ങളിലേര്‍പ്പെട്ടു. അല്ലാഹു അവന്റേതായ ഗൂഢതന്ത്രങ്ങളും ഒരുക്കി. തന്ത്രശാലികളില്‍ ഏറ്റം മികച്ചവന്‍ അല്ലാഹുവത്രെ.  അല്ലാഹു ഈവിധം പ്രഖ്യാപിച്ചതോര്‍ക്കുക: (ഇത് അല്ലാഹുവിന്റെ രഹസ്യതന്ത്രം തന്നെയായിരുന്നു). ഈസാ, ഇപ്പോള്‍ ഞാന്‍ നിന്നെ മടക്കിവിളിക്കുന്നതുംഎന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. സത്യനിഷേധികളില്‍നിന്ന് (അവരുടെ സാന്നിധ്യത്തില്‍നിന്നും, വൃത്തികെട്ട ചുറ്റുപാടുകളില്‍ അവരോടൊപ്പം വസിക്കുന്നതില്‍നിന്നും) നിന്നെ ശുദ്ധീകരിക്കുന്നതുമാകുന്നു. നിന്നെ പിന്തുടര്‍ന്നവരെ അന്ത്യനാള്‍വരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉയര്‍ത്തിവക്കുന്നതുമാകുന്നു. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്കു മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ഞാന്‍ അപ്പോള്‍ തീര്‍പ്പുകല്‍പിക്കും. എന്നാല്‍ സത്യനിഷേധികളായവരെ ഞാന്‍ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അവരെ തുണക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായും നല്‍കപ്പെടും. (നന്നായറിഞ്ഞുകൊള്ളുക:) അധര്‍മികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. " 

ഇതിന്‍ വിഷധീകരന്നം തഫ്ഹീമുല്‍ ഖുര്‍ആനില്‍ (ഖുര്‍ആന്‍ പരിഭാഷ) നിന്ന്‍ " അതായത്, ഒരുദ്യോഗസ്ഥനെ അയാളുടെ സ്ഥാനത്തുനിന്ന് മടക്കിവിളിക്കുക. ഇസ്രായീല്യര്‍ നൂറ്റാണ്ടുകളായി ദൈവാജ്ഞകള്‍ നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകയായിരുന്നു; ഉപദേശങ്ങളും താക്കീതുകളും തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരുന്നിട്ടും ഒരു സമുദായമെന്ന നിലയില്‍ അവരുടെ നിലപാട് ദുഷിച്ചുകൊണ്ടേ പോയി; പ്രവാചകന്മാരില്‍ പലരെയും അവര്‍ വധിച്ചുകളഞ്ഞു; നന്മയിലേക്കും സന്മാര്‍ഗത്തിലേക്കും ക്ഷണിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും രക്തം ചിന്തുവാന്‍ അവര്‍ മുതിര്‍ന്നു. അതിനാല്‍ അവരില്‍ തന്റെ ന്യായം പൂര്‍ത്തീകരിക്കാനും അവര്‍ക്കൊരവസാന സന്ദര്‍ഭംകൂടി നല്‍കുവാനുംവേണ്ടി, യഹ്യാ, ഈസാ(അ) എന്നീ രണ്ട് ഉത്കൃഷ്ട പ്രവാചകന്മാരെ അല്ലാഹു ഒരേസമയത്ത് നിയോഗിച്ചു. തങ്ങള്‍ ദൈവനിയുക്തരാണെന്നതിനുള്ള സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. സത്യത്തോടും സന്മാര്‍ഗത്തോടും കടുത്ത മത്സരബുദ്ധിയുള്ളവര്‍ക്കും സത്യത്തോടുള്ള ധിക്കാരവും ധാര്‍ഷ്ട്യവും പാരമ്യം പ്രാപിച്ചവര്‍ക്കുമല്ലാതെ അവ നിഷേധിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇസ്രായീല്യര്‍ ഈ അവസാന സന്ദര്‍ഭം പാഴാക്കിക്കളഞ്ഞു. ആ രണ്ടു പ്രവാചകന്മാരുടെയും പ്രബോധനം നിരാകരിച്ചുകളയുക മാത്രമല്ല അവര്‍ ചെയ്തത്; പ്രത്യുത, ഒരു നര്‍ത്തകിയുടെ ആവശ്യപ്രകാരം മഹാനായ യഹ്യാ(അ)യുടെ ശിരസ്സ് അവരുടെ ഒരു നേതാവ് പരസ്യമായി വെട്ടിക്കളഞ്ഞു. റോമാചക്രവര്‍ത്തിയെക്കൊണ്ട് ഈസാ(അ)ക്ക് വധശിക്ഷ നല്‍കിക്കുവാന്‍ അവരുടെ പണ്ഡിതന്മാര്‍ ഗൂഢാലോചന നടത്തി. ഈ രണ്ട് സംഭവങ്ങള്‍ക്കുശേഷം, ഇസ്രായീല്യരെ ഉപദേശിക്കുവാന്‍ കൂടുതല്‍ സമയവും ശക്തിയും വിനിയോഗിക്കുന്നത് തികച്ചും നിരര്‍ഥകമായിരുന്നു. തന്നിമിത്തം, അല്ലാഹു തന്റെ പ്രവാചകനെ മടക്കിവിളിക്കുകയും ഇസ്രായീല്യരില്‍ അന്ത്യനാള്‍വരേക്കും ഹീനമായ ജീവിതം വിധിക്കുകയും ചെയ്തു.". 

അവസാന നാള്ളില്‍ യേശുവരികത്തന്നെ ചെയും അതില്‍ മുസ്ലിങ്ങള്‍ക്ക് സംശയം ഇല്ല. 

3 . ഖുര്‍ആനിലെ 10 ആദ്യായത്തില്‍ 94ആമ് വചനത്തില്‍   പറഞ്ഞ സംഗതി, അത് എന്തിന്‍ പറഞ്ഞതാണ്ണ്‍ എന്ന്‍ പുള്ളി നോക്കിയിട്ടിലെ എന്ന്‍ അറിയില്ല. ഏതായാലും ആ വാക്ക്യം ഇതാണ്ണ്‍ "നാം അവതരിപ്പിച്ചുതന്ന ഈ മാര്‍ഗദര്‍ശനത്തില്‍ വല്ല സന്ദേഹവുമുണ്ടെങ്കില്‍, നിനക്കു മുന്‍പേ വേദപാരായണം ചെയ്തുകൊണ്ടിരിക്കുന്നവരോടു ചോദിച്ചുനോക്കുക. വാസ്തവത്തില്‍ ഇത് നിന്റെ റബ്ബിങ്കല്‍നിന്ന് വന്നുകിട്ടിയ സത്യം മാത്രമാകുന്നു. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്. ദൈവികദൃഷ്ടാന്തങ്ങളെ തളളിപ്പറയുന്നവരുടെ ഗണത്തിലും ചേരരുത്. അങ്ങനെയായാല്‍ നീ നഷ്ടം ഭവിച്ചവരുടെ കൂട്ടത്തിലാകും."   എന്താണ്ണ്‍ ചോധിക്കെണ്ടാത് എന്ന്‍ മനസ്സിലാകണമെങ്കില്‍ അതിന്‍ മുമ്പുള്ള വചനം നോക്കന്നം അത് മോസ്സസ് പ്രവാചകന്റെയും ഫരോവയുടെയും ചരിത്രമാണ്ണ്‍ . ഇതൊന്നും മരുഭൂമിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്കറിയില്ല അത്കൊണ്ട്  യഥാര്‍ഥത്തില്‍ ഈ കാര്യം നബി (സ)യുടെ   പ്രബോധനത്തില്‍ സംശയാലുക്കളായവരെ കേള്‍പ്പിക്കുക എന്നതാണ് ഉദ്ദേശ്യം.   അറബികളായ സാധാരണക്കാര്‍ അലൌകിക ഗ്രന്ഥങ്ങളെ സംബന്ധിച്ച് ഒന്നും അറിവില്ലാത്തവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയൊരു സ്വരമായിരുന്നു ഇത്. പക്ഷേ, വെധക്കാരിലെ മതനിഷ്ഠയും നീതിബോധവുമുള്ള പണ്ഡിതന്മാര്‍, ഖുര്‍ആന്‍ ഏതൊന്നിലേക്ക് പ്രബോധനം ചെയ്യുന്നുവോ അത്, മുന്‍കഴിഞ്ഞ മുഴുവന്‍ പ്രവാചകന്മാരും പ്രബോധനംചെയ്തതു തന്നെയാണെന്ന് സമ്മതിക്കുമായിരുന്നു.   അതിന്‍ വേണ്ടി പറഞ്ഞ കാര്യമാണ്ണ്‍ അത്.